കേരള സര്‍വകലാശാല പരീക്ഷഫലങ്ങള്‍ സമയബന്ധിതമായി പ്രസിദ്ധീകരിക്കും കോവിഡ് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 15 ന് പ്രത്യേക പരീക്ഷയും

തിരുവനന്തപുരം : (www.studentsmedia4u.com) കേരള സര്‍വകലാശാല പരീക്ഷ ഫലങ്ങള്‍ , പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഘട്ടംഘട്ടമായി പ്രസിദ്ധീകരിക്കുകയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍വകലാശാല പ്രതക്കുറിപ്പില്‍ അറിയിച്ചു . ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ പരീക്ഷകളാണ് കൊറോണക്കാലത്തെ കടുത്ത പ്രതിസന്ധികളെയും പലമേഖലകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെയും കോടതി വ്യവഹാരങ്ങളെയും അതിജീവിച്ച് പൂര്‍ത്തീകരിച്ചത് . 


ഓണാവധി കഴിഞ്ഞ് എത്രയും പെട്ടന്നുതന്നെ ഇനിയുള്ള എല്ലാ പരീക്ഷകളുടെയും ഫലം പ്രഖ്യാപിക്കും കോവിഡ് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 15 ന് പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട് . അതിന്റയും ഫലം എത്രയും പെട്ടെന്നുതന്നെ പ്രസിദ്ധീകരിക്കും . വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും , ഊഹാപോഹങ്ങള്‍ പരത്തുന്നവര്‍ കോവിഡ് പ്രതിസന്ധിക്കിടയിലും സര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനത്തെ കാണാതിരിക്കുകയാണെന്നും വാര്‍ത്തകുറിപ്പില്‍ പറഞ്ഞു


Comments