കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

   കേരളത്തില്‍ ഇന്ന്  1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1495പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. 2246പേര്‍ രോഗമുക്തി നേടി.


 സംസ്ഥാനത്ത് തിങ്കളാഴ്ച 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 614 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 123 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 184 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 278 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Comments