ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 20 പേര്‍ക്ക് 100ശതമാനം മാര്‍ക്ക്, കൂടുതല്‍ വിജയം തെലുങ്കാനയില്‍
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ 24 പേര്‍ക്ക് 100 ശതമാനം മാര്‍ക്കോടെ വിജയം. കോവിഡ് 19നെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ച പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് 100 ശതമാനം വിജയമുള്ളത്. എട്ട് പേരാണ് തെലുങ്കാനയില്‍ 100 ശതമാനം വിജയം നേടിയത്. ഡല്‍ഹി(5), രാജസ്ഥാന്‍(4), ആന്ധ്രപ്രദേശ്(3), ഹരിയാന(2) ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഒന്നുവീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ 100 ശതമാനം വിജയം നേടിയവരുടെ എണ്ണം. 8.58 ലക്ഷം പേരാണ് രാജ്യത്തെ ഐ.ഐ.ടി, എന്‍.ഐ.ടി, കേന്ദ്രസര്‍ക്കര്‍ ഫണ്ട് ചെയ്യുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ അഡ്മിഷനായുള്ള പരീക്ഷക്കായി അപേക്ഷിച്ചത്. 74 ശതമാനം പേരാണ് ഇതില്‍ പരീക്ഷക്കെത്തിയത്. കോവിഡ് മാനദണ്ഡ പ്രകാരം കര്‍ശന സുരക്ഷയോടെയായിരുന്നു പരീക്ഷ നടന്നത്.

Comments
Post a Comment