പ്ലസ്‌വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷം നല്‍കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്ലസ്‌വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷം നല്‍കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ മുസ്ലിം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/പാഴ്‌സി/ ജൈന സമുദായങ്ങളില്‍പെട്ട പ്ലസ്‌വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷം നല്‍കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
മുന്‍വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ച ഗവണ്‍മെന്‍റ്/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്.ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

എങനെയാണ് scholarshipin അപേക്ഷിക്കുന്നത്
ReplyDelete