കണ്ണൂര്‍ സര്‍വകലാശാലയുടെ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയുടെ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂര്‍: (www.studentsmedia.co 24.09.2020) സര്‍വകലാശാലയുടെ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 24,25,26 തീയതികളിലായി അഡ്മിഷന്‍ ഫീസ് എസ്.ബിഐ കളക്ട് വഴി അടക്കുക. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടമാവുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുകയും ചെയ്യും. ഫീസ് അടയ്ക്കുന്നവര്‍ അതത് കാറ്റഗറിയില്‍ കൃത്യമായി ഫീസ് അടയ്ക്കണം. കാറ്റഗറി മാറി ഫീസടച്ചാല്‍ പരിഗണിക്കുന്നതല്ല. ഫീസ് അടച്ച ശേഷം വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 26ന് വൈകിട്ട് 5 മണിക്ക് മുമ്പ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അലോട്ട്‌മെന്റ് ഉറപ്പാക്കുക. ലഭിച്ച സീറ്റില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ തുടര്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതിന് അഡ്മിഷന്‍ ഫീസ് അടച്ച് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുക.
അപേക്ഷകര്‍ ലഭിച്ച സീറ്റില്‍ തൃപ്തരാണെങ്കില്‍ ഫീസ് അടച്ച വിവരം രേഖപ്പെടുത്തി ഹയര്‍ ഓപ്ഷനുകള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യണം. റദ്ദ് ചെയ്ത ഹയര്‍ ഓപ്ഷനുകള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതല്ല. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനിലേക്ക് പരിഗണിക്കുന്നതും പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്. രണ്ടാംഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 28നും
മൂന്നാംഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ 5നും പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം മാത്രം കോളേജുകളില്‍ അലോട്ട്‌മെന്റിന് ഹാജരായാല്‍ മതിയാകും. മൂന്നാം അലോട്ട്‌മെന്റിന് ശേഷം വെബ്‌സൈറ്റില്‍ നല്‍കുന്ന അലോട്ട്‌മെന്റ് മെമ്മോയോടൊപ്പം അനുബന്ധ രേഖകളും പ്രവേശന സമയത്ത് കോളേജുകളില്‍ ഹാജരാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസടച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്റ് ഔട്ട് സൂക്ഷിച്ച് പ്രവേശന സമയത്ത് അതാത് കോളേജില്‍ ഹാജരാക്കുക. വിശദ വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Comments
Post a Comment