കേരളത്തില്‍ 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 കേരളത്തില്‍  4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 412 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 3007 പേരാണ് ഇന്ന് രോഗവിമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തി. തിരുവനന്തപുരത്ത് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ വരെ ആകെ 39258 പേരായിരുന്നു ചികിത്സയില്‍. 7047 പേര്‍ തിരുവനന്തപുരത്തായിരുന്നു. 18 ശതമാനം വരുമിത്. മരണം ഇന്നലെ വരെ 553. ഇതില്‍ 175 ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം വരുമിത്. ജില്ലയിലിന്ന് 651 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാര്‍ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല

Comments