കേരളത്തിൽ 4538 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 കേരളത്തിൽ 4538 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 


സംസ്​ഥാനത്ത്​​ ഇന്ന്​ 4538 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 20 പേര്‍ മരിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിവ്യൂമീറ്റിങ്ങിന്​ ഫലം നേരത്തെയെടുത്തതിനാലാണ്​ ഇന്ന്​ കുറഞ്ഞത്​. സംസ്​ഥാനം വലിയ തോതിലുള്ള കോവിഡ്​ വ്യാപനത്തി​ന്‍റ ആശങ്കയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

3997 പേര്‍ക്ക്​ ഇന്ന്​ സമ്ബര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഉറവിടമറിയാത്തത്​ 249​ പേര്‍. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 3347 പേര്‍ രോഗമുക്​തി നേടി.

Comments