കേരളത്തില്‍ 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
21 മരണം റിപ്പോര്‍ട്ട് ചെയ്തു. 45919 പേര്‍ ചികിത്സയിലുണ്ട്. സമ്ബര്‍ക്കം വഴിയാണ് 5321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 628 കേസുകളുണ്ട്. സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 54989 സാമ്ബിള്‍ പരിശോധിച്ചു. 3168 പേര്‍ രോഗമുക്തരായി.
ഏറ്റവും കൂടുതല്‍ രോഗം ഇന്ന് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 883 പേര്‍ക്ക് സ്ഥിരീകകരിച്ചു. 820 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ്. തിരുവനന്തപുരത്ത് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 875 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പോസറ്റീവ് ആകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേര്‍ ഒരോ ദിവസവും ഉണ്ട്. 60 വയസ്സിനുന് മുകളിലും 15 വയസ്സിന് താഴെയും ഉള്ളവരില്‍ രോഗം പടരുന്നത് കൂടുകയാണ്.

Comments
Post a Comment