🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
_*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_
_*08-09-2020*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
_*ഇന്ന് 2020 സെപ്റ്റംബർ 08, 1196 ചിങ്ങം 23, 1442 മുഹറം 20, ചൊവ്വ*_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 8 വർഷത്തിലെ 251 (അധിവർഷത്തിൽ 252)-ാം ദിനമാണ്*_
_➡ *ചരിത്രസംഭവങ്ങൾ*_
```1941 - നാസിപ്പട സോവിയറ്റ് യൂണിയന്റെ രണ്ടാം വൻനഗരമായ ലെനിൻഗ്രാഡ് ഉപരോധം ആരംഭിച്ചു.
1943 - ചെക്ക് മാധ്യമപ്രവർത്തകനും കമ്മ്യൂണിസ്റ്റും നാസിവിരുദ്ധ പോരാളിയുമായിരുന്ന ജൂലിയസ് ഫ്യൂസിക്കിനെ നാസികൾ ക്രൂരമായി വധിച്ചു.```
➡️ _*ദിനാചരണങൾ*_
⭕ _World Physical Therapy Day_
⭕ _Literacy Day_
⭕ _Actors Day_
⭕ _Pardon Day_
⭕ _Star Trek Day_
⭕ _Iguana Awareness Day_
⭕ _Another Look Unlimited Day_
_➡ *ജനനം*_
```1933 - ആശാ ഭോസ്ലെ - ( പ്രശസ്ത ഹിന്ദി
പിന്നണി ഗായിക)
2002 - അനശ്വര രാജൻ - ( ഉദാഹരണം സുജാത ' എവിടെ ഷഹനാ , തണ്ണീർ മത്തൻ ദിനങ്ങൾ , ആദ്യരാത്രി , വാങ്ക് , റാഞ്ചി , അവിയൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയയായ അനശ്വര രാജൻ )
1990 - ശ്രുതി ലക്ഷ്മി - ( മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ശ്രുതി ലക്ഷ്മി . ക്ലാസിക്കൽ ഡാൻസറാണ് ശ്രുതി ലക്ഷ്മി. 2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു . )
1974 - ഇന്ദ്രനീൽ സെൻ ഗുപ്ത - ( ബംഗാളി അഭിനേതാവും മോഡലുമായ ഇന്ദ്രനീൽ സെൻഗുപ്ത )
1910 - ത്രിപുരനേനി ഗോപിചന്ദ് - ( തെലുഗിലെ ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഡിറ്റർ , പ്രബന്ധകാരൻ , നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ .നിലകളില് പ്രവർത്തിച്ചിരുന്ന ത്രിപുരനേനി ഗോപിചന്ദ് )
1380 - വിശുദ്ധ ബെർണ്ണാർദ്ദിൻ - (ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്ന റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ സിയന്നായിലെ വിശുദ്ധ ബെർണാർദിനിൻ)
1926 - ഭൂപൻ ഹസാരിക - ( ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്ന ഭൂപെൻ ഹസാരിക )
1474 - ലുഡോവിക്കൊ അരിസ്റ്റൊ - ( വിഖ്യാതനായ ഇറ്റാലിയൻ കവി ലുഡോവിക്കോ അരിസ്റ്റോ )
1830 - ഫ്രെഡറിക് മിസ്ട്രൽ - ( ഓക്സിറ്റാൻ ഭാഷയിൽ സാഹിത്യരചനകൾ നടത്തിയ 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ )
1935 - അലൻ ഡൻഡിസ് - (നാട്ടറിവ് വിഷയങ്ങളിൽ പഠനങ്ങൾ നടത്തുകയും ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കുകയും, 12 ഗ്രന്ഥങ്ങൾ രചിക്കുകയും അത്ര തന്നെ പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിക്കുകയും ചെയ്ത കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറായിരുന്ന അലൻ ഡൻഡിസ് )
1917 - എൻ കെ കുഞ്ഞികൃഷ്ണൻ നായർ - ( വയനാട് ഡി.സി.സി. പ്രസിഡന്റ്, തലശ്ശേരി ഭൂപണയ ബാങ്കിന്റെ ഡയറക്ടർ, കെ.പി.സി.സി. അംഗം, സർവോദയ എയ്ഡഡ് എലിമെന്ററി സ്കൂളിന്റെ മാനേജർ, സേവാദൾ ബോർഡ് ചെയർമാൻ, സ്വാതന്ത്ര്യ സമരസേനാനി ഒന്നാം കേരളനിയമസഭ അംഗം എന്നി നിലകളിൽ പ്രവർത്തിച്ച എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ )
1918 - ഡോ: കോർന്നേലിയൂസ് ഇലഞ്ഞിക്കൽ - (എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും കോട്ടയം ജില്ലയിലെ വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആർച്ച് ബിഷപ്പ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ )
ക്രൈസ്തവർ ഇന്ന് പരിശുദ്ധ ദൈവ മാതാവ് കന്യകാ മറിയത്തിന്റെ ജനന തിരുനാൾ ആഘോഷിക്കുന്നു ```
_➡ *മരണം*_
```1960 - ഫിറോസ് ഗാന്ധി - ( രാഷ്ട്രീയ പ്രവർത്തകനും ഇന്ധിരാഗാന്ധിയുടെ ഭർത്താവും രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ പിതാവും ആയിരുന്ന ഫിറോസ് ഗാന്ധി )
1996 - ഇ ഗോപാല കൃഷ്ണ മെനോൻ - (കൊച്ചിൻ കർഷകസഭാ സെക്രട്ടറി, തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി, കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ഇ. ഗോപാല കൃഷ്ണമേനോൻ )
2012 - ആർ പ്രകാശം - (ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്ന ആർ. പ്രകാശം )
1982 - ഷേക്ക് അബ്ദുള്ള - ( മുൻ ജമ്മു കാശ്മീർ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആയിരുന്ന ഫാറൂക്ക് അബ്ദുള്ളയുടെ പിതാവും ആയ ഷേക്ക് അബ്ദുള്ള )
1937 - അഭേദാനന്ദ സ്വാമികൾ - (ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവ് അഭേദാനന്ദ സ്വാമികൾ )
2008 - കുന്നക്കുടി വൈദ്യനാഥൻ - (ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ വയലിൻ കച്ചേരി നടത്തുകയും . ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത പ്രശസ്‌തനായ വയലിൻ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥൻ )
2013 - രമേശ് ഭണ്ഡാരി - (ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്ന രമേഷ് ഭണ്ഡാരി )```
_➡ *മറ്റു പ്രത്യേകതകൾ*_
⭕ ക്രൈസ്തവർ ഇന്ന് പരിശുദ്ധ ദൈവ മാതാവ് കന്യകാ മറിയത്തിന്റെ ജനന തിരുനാൾ ആഘോഷിക്കുന്നു_
⭕ അന്താരാഷ്ട്ര സാക്ഷരതാദിനം_
_( 1965ൽ ഇറാനിൽ നിരക്ഷരതാനിർമ്മാർജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളനം അത് തുടങ്ങിയ സെപ്റ്റംബർ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. 1966മുതൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ചു.)_
_⭕ ലോക ഫിസിയോതെറാപ്പിദിനം_

Comments
Post a Comment