സ്പെഷ്യല്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ 200ഓളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി

 


സ്പെഷ്യല്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികളോട് ചിന്മയ വിദ്യാലയ സ്‌കൂളുകളുടെ പ്രതികാര നടപടി. ഒറ്റ ദിവസം കൊണ്ട് 200 ഓളം വിദ്യാര്‍ത്ഥികളെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. പാലക്കാട്ടെ തത്തമംഗലം, കൊല്ലങ്കോട് സ്‌കൂളുകള്‍ക്കെതിരെ ചിറ്റൂര്‍ പൊലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

സ്പെഷ്യല്‍ ഫീസ് അടച്ചില്ലെന്ന് പറഞ്ഞാണ് ഒറ്റയടിക്ക് 200 ഓളം വിദ്യാര്‍ത്ഥികളെ രണ്ട് സ്‌കൂളുകള്‍ ഒറ്റയടിക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ നിന്ന് പുറത്താക്കിയത്. വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഒറ്റയടിക്കാണ് ഇത്രയും വിദ്യാര്‍ത്ഥികളെ രാത്രിയില്‍ റിമൂവ് ചെയ്തത്. അതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദത്തിലായി.




Comments