സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം:(www.studentsmedia.co 11.09.2020) സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഈ മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം

 jayarajan


രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഡോക്ടര്‍മാര്‍ വീട്ടിലെത്തി ശ്രവ പരിശോധന നടത്തുകയായിരുന്നു. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു


Comments