എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഈ വര്‍ഷത്തെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജി ലോക്കറില്‍

 എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഈ വര്‍ഷത്തെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജി ലോക്കറില്‍ 

e-governance: Karnataka SSLC 2020 exam from March 27, migration certificate  goes online, Government News, ET Government

തിരുവനന്തപുരം:(www,studentsmedia.co 12.09.2020)  ഈ വര്‍ഷത്തെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പരീക്ഷാഭവന്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരള സംസ്ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഡിജി ലോക്കറില്‍ നമുക്ക് ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കാം.

 https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജി ലോക്കര്‍ അക്കൗണ്ട് ഉണ്ടാക്കാം.എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം 'get more now' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം 'education' എന്ന സെക്ഷനില്‍ നിന്ന് 'Board of public examination kerala' തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'Class X school leaving certificate' തിരഞ്ഞെടുത്ത ശേഷം വര്‍ഷവും രജിസ്റ്റര്‍ നമ്ബറും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

ഡിജിലോക്കർ സംബന്ധമായ സംശയങ്ങൾക്കും പ്രശ്​നപരിഹാരങ്ങൾക്കും 
സംസ്​ഥാന ഐ.ടി മിഷൻെറ സിറ്റിസൺ കാൾ സെൻററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബി.എസ്​.എൻ.എൽ നെറ്റ്​വർക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വർക്കുകൾ) എന ഫോൺ നമ്പറുകളിൽ വിളിക്കാം.





Comments