പ്ലസ് വണ്‍ പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

 പ്ലസ് വണ്‍ പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

(www.studentsmedia.co 17.09.2020) പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയക്രമം പാലിച്ച്‌ നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. 

കുട്ടികള്‍ പ്രവേശിക്കുന്നതു മുതല്‍ തിരിച്ച്‌ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Comments