പാതിരാത്രിയിൽ മോഷ്ടിക്കാൻ കയറിയ വീട്ടിലെ എസി മുറിയിൽ അല്പം ഉറങ്ങിപ്പോയി, കൂർക്കം വലിച്ചതോടെ കള്ളൻ ബാബു പിടിയിൽ
പാതിരാത്രിയിൽ മോഷ്ടിക്കാൻ കയറിയ വീട്ടിലെ എസി മുറിയിൽ അല്പം ഉറങ്ങിപ്പോയി, കൂർക്കം വലിച്ചതോടെ കള്ളൻ ബാബു പിടിയിൽ
ഹൈദരാബാദ്: (www.studentsmedia.co 20.09.2020) മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കിടന്നുറങ്ങിപ്പോയ കള്ളന്‍ പിടിയിലായി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോള്‍ പമ്ബുടമയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ബാബു എന്ന കള്ളനാണ് എസി മുറിയില്‍ കിടന്നുറങ്ങിപ്പോയത്. കള്ളന്റെ കൂര്‍ക്കം വലി കേട്ടുണര്‍ന്ന വീട്ടുടമ മുറിയുടെ വാതില്‍ പൂട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബാബു എന്നയാളാണ് പിടിയിലായത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്.
വീട്ടില്‍ കടക്കുന്നതിനു മുന്‍പു തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു. മോഷണം പൂര്‍ത്തിയാക്കി അല്‍പസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷെ ഗാഢനിദ്രയിലാണ്ടു. വീട്ടില്‍ ആരുടെയോ കൂര്‍ക്കം വലി കേട്ടുണര്‍ന്ന വെങ്കട്ട് റെഡ്ഡി ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ ബാബു മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാള്‍ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും കടം വീട്ടാനാണ് ബാബു മോഷ്ടിക്കാന്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

Comments
Post a Comment