എഞ്ചിനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം:(www.studentsmedia.co) സംസ്ഥാന എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി
ജലീല്‍ ഫലപ്രഖ്യാപനം നടത്തി. പ്രവേശന പരീക്ഷയിലെ കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
 

എഞ്ചിനീയറിംഗ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ ലഭിച്ച സ്‌കോറും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

എഞ്ചിനീയറിംഗ് & ഫാർമസി റാങ്ക് പട്ടിക
 പരിശോധിക്കുന്നതിന് സന്ദര്‍ശിക്കൂ -cee.kerala.gov.in



Comments