പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം
(www.studentsmedia.co 28.09.2020) പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.gov.in ലെ candidate login- SWS ലെ second allot results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ ലഭിക്കുച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഒന്നാം ഒപ്ഷനില്‍ സ്ഥിര പ്രവേശനം നേടിയവര്‍ ഈ അലോട്ട്‌മെന്റില്‍ ഒന്നും ചെയ്യേണ്ടതില്ല. അലോട്ട്‌മെന്റ ലഭിച്ചവര്‍ സ്ലിപ്പില്‍ കാണിച്ച തീയ്യതിയിലും സമയത്തിലും കൃത്യമായി സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. മുഴുവന്‍ ഒറിജിനല്‍ രേഖകളും പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. സ്‌പ്പോര്‍ട്ട്‌സ് കോട്ടാ അലോട്ട്‌മെന്റും പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാല്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കു രണ്ടാം അലോട്ട്‌മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിക്കാം
മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഈ അവസരത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്.
അതേസമയം ഈ ദിവസങ്ങളിൽ ഏകജാലക പ്രവേശനം, സ്പോർട്സ് ക്വാട്ട പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം, മനേജ്മെൻറ് ക്വാട്ട പ്രവേശനം എന്നിവയും നടക്കും. ഏതെങ്കിലും ഒരു ക്വാട്ടയിൽ ചേർന്നാൽ മറ്റു ക്വാട്ട കളിലെ അവസരം നഷ്ടപ്പെടും. ഒരു ക്വാട്ടയിൽ ചേർന്ന് ടി.സി വാങ്ങി മറ്റു ക്വാട്ടയിൽ ചേരാൻ കഴിയില്ല. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
Keywords- education,news,plus one allotment,students

Comments
Post a Comment