മുംബൈയ്‌ക്കെതിരേ സൂപ്പര്‍ ഓവറില്‍ റോയലായി ബാംഗ്ലൂര്‍
ദുബായ് : ആവേശം അലതല്ലിയ മുംബൈ - ബാംഗളൂര്‍ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ബാംഗളൂരിന് ജയം. സൂപ്പര്‍ ഓവറില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് വേണ്ടിയിരുന്ന ബാംഗളൂര്‍ ജസ്പ്രീത് ബൂമ്രയുടെ അവസാനപന്തിലാണ് വിജയ റണ്‍ നേടിയത്.നവ്ദീപ് സെയ്നിയുടെ ഉജ്ജ്വല ബൗളിംഗാണ് മുംബൈയെ ഒരോവറില്‍ ഏഴു റണ്‍സിലൊതുക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ഡിവില്ലിയേഴ്സിന്റെയും ഫിഞ്ചിന്റെയും ദേവദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ 20 ഓവറില്‍ 201 റണ്‍സാണ് അടിച്ചു കൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട് പതറിയെങ്കിലും ഇഷാന്‍ കിഷന്റെയും പൊള്ളാര്‍ഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ 20 ഓവറില്‍ 201 റണ്‍സെടുത്തു. അവസാന പന്തില്‍ 5 റണ്‍സ് വേണ്ട ഘട്ടത്തില്‍ ആഞ്ഞ് വീശിയ പൊള്ളാര്‍ഡിന് ബൗണ്ടറി നേടാനേ കഴിഞ്ഞുള്ളൂ. കിഷന്‍ 9 സിക്സറുകളും രണ്ട് ബൗണ്ടറികളും പറത്തി 99 ഉം പൊള്ളാര്‍ഡ് അഞ്ച് സിക്സറുകളും മൂന്ന് ബൗണ്ടറികളും പായിച്ച് അറുപതും റണ്‍സെടുത്തു

Comments
Post a Comment