കനത്ത മഴയെ തുടർന്ന് മംഗളൂരു സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
മംഗളൂരു: (www.studentsmedia.co 20.09,2020) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ദക്ഷിണ കന്നട , ഉടുപ്പി ജില്ലകളിൽ നടത്താനിരുന്ന മംഗളൂറു സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചതായി റജിസ്റ്റാർ ഡോ . പി എൽ ധർമ്മ അറിയിച്ചു .
സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ ഉഡുപ്പി , ഉത്തര കന്നഡ , ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു . സെപ്റ്റംബർ 20 , 21 തീയതികളിൽ ചിക്കമംഗളുരു , ഹാസൻ , കൊടഗു , ശിവമോഗ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments
Post a Comment