എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലാ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു : ജയിച്ചു കയറിയത് പെണ്‍പട

 

തിരുവനന്തപുരം:(www.studentsmedia.co) സാങ്കേതിക സര്‍വകലാശാലയുടെ രണ്ടാമത്തെ ബി.ടെക് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച വിജയം നേടിയത് പെണ്‍കുട്ടികള്‍. പരീക്ഷ എഴുതിയ 13694 പേരില്‍ 8515 പേരും വിജയിച്ചു. ആകെ വിജയശതമാനം 46.53ആണ്. ആണ്‍കുട്ടികളുടെ വിജയശതമാനം 36.2. സര്‍ക്കാ‌ര്‍ കോളേജുകളില്‍ 62.93, എയ്ഡഡില്‍ 65, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയത്തില്‍ 50.06, സ്വാശ്രയ കോളേജുകളില്‍ 41.60 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും വിജയം കമ്ബ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിലാണ് (52.64%). ഏറ്രവുമധികം കുട്ടികള്‍ വിജയിച്ചത് എറണാകുളം മുത്തൂ​റ്റ് ഇന്‍സ്​റ്റി​റ്റ്യൂട്ടില്‍ (80.85%). പട്ടിക വിഭാഗത്തിലെ 1225 വിദ്യാര്‍ത്ഥികളില്‍ 275 പേരും ലാ​റ്ററല്‍ എന്‍ട്രി വിഭാഗത്തിലെ 2246ല്‍ 901 പേരും വിജയിച്ചു. 


തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി അഖില്‍ പി മോഹന്‍ (9.94), കോതമംഗലം എം.എ. കോളേജ് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി അലക്സാണ്ടര്‍ ജോസഫ് വി പോള്‍ (9.85), കൊല്ലം ടി.കെ.എം. കോളേജിലെ സിവില്‍ വിദ്യാര്‍ത്ഥിനി ആയിഷ എസ് അഹമ്മദ് (9.84)എന്നിവര്‍ക്കാണ് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിച്ചത്. വിജയിച്ചവരുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്ക​റ്റ് വരുന്ന 25 ന് മുന്‍പ് കോളേജുകളിലെത്തിക്കും. ബിരുദ സര്‍ട്ടിഫിക്ക​റ്റിനുള്ള അപേക്ഷ ഒരുമാസത്തിന് ശേഷം സ്വീകരിക്കും. ഇവ ഡിജി​റ്റല്‍ രൂപത്തില്‍ നാഷണല്‍ അക്കാഡമിക് ഡെപ്പോസി​റ്ററിയില്‍ ലഭ്യമാക്കും.

Comments