പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ തോറ്റവിഷയങ്ങളില്‍ പരീക്ഷ നടത്തുമെന്ന് സി ബി എസ് ഇ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : (www.studentsvmedia.com 04.09.2020) പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ തോറ്റ വിഷയങ്ങളിലും റിസള്‍ട്ട് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളിലും പരീക്ഷ നടത്തുമെന്ന് സി ബി എസ് ഇ സുപ്രീംകോടതിയെ അറിയിച്ചു . സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനാവുമെന്നും പരീക്ഷാ കേന്ദ്രങ്ങള്‍ കൂട്ടിക്കൊണ്ടുളള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കോടതിയെ അറിയിച്ചു . 


പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട് . പരീക്ഷ നടത്തുന്നതിന്റെ രീതികള്‍ , സമയം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് . പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ഈമാസം പത്തിന് വാദംകേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്


Comments