ഇതിഹാസം രചിച്ച് CR7 ; അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോളില്‍ സെഞ്ചുറിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇതിഹാസം രചിച്ച് CR7 ; അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോളില്‍ സെഞ്ചുറിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പകരം വെക്കാനില്ലാത്ത താരം തന്നെയാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. നാഷണ്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിന്റെ ഹാഫ് ടൈമിന് തൊട്ടു മുമ്പ്് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയില്‍ എത്തിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരം ഒരു ഇതിഹാസം കൂടെ രചിച്ചിരിക്കുകയാണ്. രാജ്യാന്തര ജഴ്‌സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടം സ്വന്തമാക്കിയിരിക്കുന്നു. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ.ഇറാനിനായ് അലി ഡെയ്‌യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം. 109 ഗോള്‍ നേടിയ താരത്തെ മറികടക്കാന്‍ റൊണോക്ക് ഇനി കേവലം 10 ഗോളുകള്‍ മാത്രം മതി. 




റൊണോയുടെ 57ാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. ഈ നാഴികക്കല്ലിലെത്താന്‍ റൊണാള്‍ഡോയ്ക്ക് 10 മാസം കാത്തിരിക്കേണ്ടി വന്നു, ലിത്വാനിയയ്‌ക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം മൊത്തം 98 ഗോള്‍ നേടിയിരുന്നു. 2019 നവംബറില്‍ ലക്സംബര്‍ഗിനെതിരെ 99-ാമത് അന്താരാഷ്ട്ര ഗോള്‍ നേടി. തുടര്‍ന്ന് 10 മാസത്തെ കാത്തിരിപ്പ്. 72-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് നേടിയ മറ്റൊരു ഗംഭീര ഗോളിലൂടെ റൊണാള്‍ഡോ തന്റെ 101-ാം ഗോളിലെത്താന്‍ കൂടുതല്‍ സമയമെടുത്തില്ല, പോര്‍ച്ചുഗലിന് 2-0 വിജയത്തില്‍ എത്തിച്ച് നൂറാം ഗോള്‍ നേടിയ മത്സരവും ഗംഭീരമാക്കി താരം.




തന്റെ 19ാം വയസ്സില്‍ 2004 യൂറോകപ്പിലാണ് റൊണോ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടുന്നത്. പിന്നീട് യൂസീബിയോ, പോളേറ്റ എന്നിവരെ മറികടന്ന് പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി അദ്ദേഹം മാറി. അവിടെന്ന് തുടങ്ങിയ ജൈത്രയാത്രയാണ് എല്ലാ കടമ്പയും ഭേദിച്ച് ഇന്നും മുന്നേറികൊണ്ടിരിക്കുന്നത്.


Comments