ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ഫോണ്‍ ഇല്ലാത്തത് കൊണ്ട് പിടിച്ചുപറി സംഘത്തിന്റെ വാഗ്ദാനത്തില്‍ വീണ 13കാരനെ പൊലീസുകാര്‍ രക്ഷിച്ചു.

 

ചെന്നെ:(www.studentsmedia.co) ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ഫോണ്‍ ഇല്ലാത്തത് കൊണ്ട് പിടിച്ചുപറി സംഘത്തിന്റെ വാഗ്ദാനത്തില്‍ വീണുപോയ 13കാരനെ പൊലീസുകാര്‍ രക്ഷിച്ചു. സംഘത്തില്‍ ചേരുകയാണെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് 13കാരനെ പ്രലോഭിപ്പിച്ചത്. പഠിക്കാനുളള അമിതമായ താത്പര്യം തിരിച്ചറിഞ്ഞ പൊലീസുകാര്‍ 13കാരന് മൊബൈല്‍ ഫോണ്‍സമ്മാനിച്ചു.ചെന്നെയിലാണ് സംഭവം.
 

ബിസ്‌കറ്റ് ഷോപ്പിലെ ജീവനക്കാരനാണ് 13കാരന്റെ അച്ഛന്‍, അമ്മ വീട്ടുജോലിക്കാരിയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍
ഓണ്‍ലൈനാക്കിയതോടെ മൊബൈല്‍ ഫോണ്‍ അനിവാര്യമായി. എന്നാല്‍ നിര്‍ധന കുടുംബത്തിലെ അംഗമായത് കൊണ്ട് 13കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാമ്ബത്തികശേഷി ഉണ്ടായിരുന്നില്ല.


Comments