സെപ്റ്റംബര്‍ ഏഴിന്റെ പ്രാധാന്യവും ചരിത്രവും

 (www.studentsmedia.co 07-09-2020)

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 7 വര്‍ഷത്തിലെ 250 (അധിവര്‍ഷത്തില്‍ 251)-ാം ദിനമാണ്.


ചരിത്രസംഭവങ്ങള്‍


ബി.സി.ഇ. 1251 - ഗ്രീസിലെ തീബ്‌സില്‍ സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു


70 - ജനറല്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ പട ജറുസലേം കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.


1191 - മൂന്നാം കുരിശുയുദ്ധം:അഴ്സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഒന്നാമന്‍ സലാദിനെ തോല്പ്പിച്ചു.


1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ രണ്ടാമതു ഗുരുവായി.


1776 - ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍ ആക്രമണം. അമേരിക്കയുടെ ടര്‍ട്ടില്‍ സബ്മെഴ്‌സിബിള്‍ ബ്രിട്ടീഷ് അഡ്മിറല്‍ റിച്ചാര്‍ഡ് ഹോവിന്റെ എച്. എം. എസ് ഈഗിളിന്റെ ഹള്ളില്‍ ടൈം ബോംബ് വെക്കാന്‍ ശ്രമിച്ചു.


1812 - നെപ്പോളിയന്റെ യുദ്ധങ്ങള്‍: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തില്‍ വെച്ച് അലക്‌സാണ്ടര്‍ ഒന്നാമന്റെ റഷ്യന്‍ സേനയെ തോല്പ്പിച്ചു.


1818 - സ്വീഡന്‍-നോര്‍വേയിലെ കാള്‍ മൂന്നാമന്‍ ട്രൗണ്‍ഹേമില്‍ വെച്ച് നോര്‍വേയുടെ രാജാവായി അധികാരമേറ്റു


1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാന്‍ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോര്‍ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറേഷന്‍ ആയിരുന്നു അത്. സിമോണ്‍ ബൊളിവാര്‍ സ്ഥാപക പ്രസിഡന്റും ഫ്രാന്‍സിസ്‌കോ ദെ പോളാ സന്റന്‍ഡര്‍ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.


1822 - ഡോം പെഡ്രോ ഒന്നാമന്‍ സാവോ പോളോയിലെ ഇപിരാന്‍ഗാ നദിയുടെ തീരത്തുവെച്ച് പോര്‍ച്ചുഗലില്‍ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1860 - ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ മിഷിഗണ്‍ തടാകത്തില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചു


1864 - അമേരിക്കന്‍ ആഭ്യന്തര യുദ്ധം.: യൂണിയന്‍ ജനറല്‍ വില്ല്യം ടെകുംസെ ഷെര്‍മാന്റെ കല്പ്പന പ്രകാരം അറ്റ്‌ലാന്റയും ജോര്‍ജിയയും അടിയന്തരമായി ഒഴിപ്പിച്ചു.


1953 - നികിത ക്രൂഷ്‌ചേവ് സോവിയറ്റ് കേന്ദ്ര കമ്മിറ്റിയുടെ തലവനായി.


1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള ടോറിജോസ്-കാര്‍ട്ടര്‍ ഉടമ്പടി ഒപ്പുവക്കപ്പെട്ടു.


1979 - എന്റര്‍ടയിന്മെന്റ് ആന്റ് സ്‌പോര്‍ട്ട്‌സ് പ്രോഗ്രാമിങ് നെറ്റ്വര്‍ക്ക് എന്ന ഇ.എസ്.പി.എന്‍. പ്രക്ഷേപണം ആരംഭിച്ചു.


1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.


1998 - സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിന്നും ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിച്ചു.


2005 - ഈജിപ്തില്‍ ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.


 ദിനാചരണങ്ങള്‍

Buy a Book Day

⭕ International Day of Clean Air for blue skies

⭕ Mouthguard Day
(first monday in september)

⭕ Superhuman Day

⭕ Beer Lovers Day

⭕ World Duchenne Awareness Day

⭕ Salami Day

⭕ Acorn Squash Day



 ജന്മദിനങ്ങള്‍


1951 - മമ്മൂട്ടി -  ( അര നൂറ്റാണ്ടു കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന , ന്യൂഡല്‍ഹി, യാത്ര, സി ബി ഐ ഡയറി കുറിപ്പ്, രാജമാണിക്യം, വടക്കന്‍ വീരഗാഥ, മാമാങ്കം തുടങ്ങി നാനൂറില്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ച മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി )


1983 -ജ്വാലാ ഗുട്ട - ( ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം )


1977 - സച്ചിന്‍ പൈലറ്റ് - ( കോണ്‍ഗ്രസ് നേതാവ്,  രാജസ്ഥാനില്‍ നിന്നുള്ള എം എല്‍ എ .  നേരത്തെ എം പി ആയിരുന്നു  .മുന്‍ ം
കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകന്‍ , ഈ ഇടെ ഉണ്ടായ വിമത പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയന്‍ )


1908
- മൈക്കല്‍ എല്ലിസ് ഡിബാക്കി -   
  (ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്. )


1933 - ഇള ഭട്ട് - (സ്വയം തൊഴില്‍ചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയും വിമന്‍സ് വേള്‍ഡ് ബാങ്കിങ്ങിന്റെ സ്ഥാപകരില്‍ ഒരാളുമായ പ്രമുഖയായ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തക ഇള ഭട്ട് )


1919 - കുഞ്ഞാണ്ടി - (  നൂറു കണക്കിന് നാടകങ്ങളിലും സിനിമകളിലും വേഷമിട്ട മലയാളത്തിലെ നടനും മാതൃഭൂമി പത്രത്തില്‍ ജോലിയും ഉണ്ടായിരുന്ന കോഴിക്കോട്  സ്വദേശി കുഞ്ഞാണ്ടി )


1982 - ജോര്‍ജ്ജ് ബെയിലി - ( ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അംഗം )


1921 - എം വി കാമത്ത് - (വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങള്‍ രചിച്ച എം.വി. കാമത്ത് )


1925 - പി ഭാനുമതി - ( പ്രസിദ്ധയായ തെലുഗു- തമിഴ് സിനിമകളിലെ നടിയും ഗായികയും ആയിരുന്ന പി.ഭാനുമതി)


1963 - നീര്‍ജ ഭാനോട്ട് - (പാന്‍ ആം വിമാനത്തിലെ ജോലിക്കാരി ആയിരിക്കുമ്പോള്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ രക്തസാക്ഷിത്വം വരിച്ച ധീരവനിതയായിരുന്ന നീര്‍ജ ഭാനോട്ട് )


1829 - ഓഗസ്റ്റ് കെക്കുലെ - ( 1865-ല്‍ ബെന്‍സീന്‍ തന്‍മാത്രയുടെ വലയ ഘടന  കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായ ജര്‍മ്മനിയില്‍ ജനിച്ച രസതന്ത്ര ശാസ്ത്രജ്ഞന്‍ ഫ്രീഡ്‌റിച്ച് ഓഗസ്റ്റ് കെക്കുലെ )


1876 - സി ജെ ഡെന്നിസ് - (ഓസ്‌ട്രേലിയന്‍ കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന സി.ജെ. ഡെന്നിസ് എന്ന ക്ലാരന്‍സ് മൈക്കേല്‍ ജയിംസ് ഡെന്നിസ് )


1934 - ജോസഫ് ഇടമറുക് - ( പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് )


ചരമവാര്‍ഷികങ്ങള്‍

1899 -ഒ ചന്തുമെനോന്‍ - (ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ   ഒറ്റ നോവല്‍ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തില്‍ സമുന്നതസ്ഥാനം വഹിക്കുന്ന  ഒ. ചന്തുമേനോന്‍ )


1963 - ഗോവിന്ദ പൈ - ( മഞ്ചേശ്വരം എന്ന നാടിനു സാംസ്‌കാരിക ഭുപടത്തില്‍ ഒരു പേരുണ്ടാക്കി കൊടുത്ത രാഷ്ട്ര കവി മഞ്ചേശ്വര ഗോവിന്ദ പൈ )


1990 - വി എസ് കേരളീയന്‍ - ( പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായിരുന്ന വി.എസ്. കേരളീയന്‍).


2014 - ഡോ : കെ ഉണ്ണിക്കിടാവ് - ( പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്ന ഡോ.കെ. ഉണ്ണിക്കിടാവ് )


 മറ്റു പ്രത്യേകതകള്‍


ഇന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി ജന്മദിനം

ഫിജി : ഭരണഘടന ദിനം

പാകിസ്ഥാന്‍ - എയര്‍ഫോഴ്സ് ദിനം

ബ്രസീല്‍ - സ്വാതന്ത്രദിനം






Comments