ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ലഭിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ലഭിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: (www.studentsmedia.co 29.09.2020) ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
2019-20 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി/ പ്ലസ്ടു/ വി എച്ച് എസ് ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത് 10,000 രൂപ.
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപവരെയുള്ള ന്യൂനപക്ഷ മതവിഭാഗത്തിലെ എ പി എല്‍ വിഭാഗത്തെയും ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കും.
വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Comments
Post a Comment