സൂപ്പര്‍താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് ബ്രസീലുകാരന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം പിഎസ്ജി കളിക്കാരായ ഏഞ്ചല്‍ ഡി മരിയക്കും ലിയാന്‍ഡ്രോ പരദെസ് എന്നിവര്‍ക്ക് കോവിഡ് ഉറപ്പിച്ചിരുന്നു. ടീം ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനും രോഗമുണ്ടെന്ന് സൂചനയുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലിന് പിന്നാലെ അവധിയാഘോഷത്തിലായിരുന്നു കളിക്കാര്‍. ഫ്രഞ്ച് ലീഗിന്റെ ഒരുക്കത്തിനായി പാരീസില്‍ മടങ്ങിയെത്തി. സെപ്തംബര്‍ പത്തിനാണ് പിഎസ്ജിയുടെ ആദ്യ കളി. ടീമില്‍ കോവിഡ് പരന്നതോടെ ഈ മത്സരം പ്രതിസന്ധിയിലായി.

Comments
Post a Comment