സ്കൂളുകൾ സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ തുറക്കില്ലെന്ന് മുഖ്യമന്ത്രി

 സ്കൂളുകൾ സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ തുറക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.studentsmedia.co 14.09.2020) കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച സ്‌കൂളുകള്‍ സെപ്തംബർ - ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്തെ കോവിഡ് നില കൂടുതല്‍ മോശമാവുകയാണ് . ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉടനെ തുറക്കില്ല . കേന്ദ്രം സെപ്തംബര്‍ 21 ന് തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Delhi govt will distribute 50 lakh N95 anti-pollution masks to students  from November 1: Arvind Kejriwal | Delhi News | Zee News

അതേസമയം, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്ന് വിട്ടുനിന്ന് മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Comments