പോളിടെക്നിക്ക് കോളേജ് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 23 ന് നടത്തും

 


കാസര്‍ഗോഡ്;(www.studentsmedia.co) ലാറ്ററല്‍ എന്‍ട്രി മുഖേന ഗവ. പോളിടെക്നിക്ക് കോളേജ് തൃക്കരിപ്പൂര്‍ , സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജ് കാഞ്ഞങ്ങാട് , ഗവ.പോളിടെക്നിക്ക് കോളേജ് കാസര്‍കോട് എന്നീ സ്ഥാപനങ്ങളിലെ രണ്ടാം വര്‍ഷ ക്ളാസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടി സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജില്‍ സെപ്തംബര്‍ 23 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും.ഒഴിവുള്ള 88 സീറ്റുകളിലേക്ക് റാങ്കു ലിസ്റ്റില്‍ പേരുള്‍പ്പെട്ട എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷന് പങ്കെടുക്കാം. സിവില്‍ , മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഏതാനും സംവരണ സീറ്റുകള്‍ മാത്രമേ ഒഴിവുള്ളൂ . പ്രവേശനം ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 11 നകം സ്വാമി നിത്യാനന്ദ പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം . പ്രവേശന സമയത്തു യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വവിവരങ്ങള്‍ക്ക് 9495373926 ,9495388844, 9495806771


Comments