പറക്കും ഫാഫ് ഡ്യൂപ്ലെസിസ്, ആദ്യം ദിവസം തന്നെ മുംബൈ ഇന്ത്യൻസിന്റെ രണ്ടു പേരുടെ ക്യാച്ചുകൾ പറന്നു പിടിച്ചു; വിഡിയോ കാണാം
പറക്കും ഫാഫ് ഡ്യൂപ്ലെസിസ്, ആദ്യം ദിവസം തന്നെ മുംബൈ ഇന്ത്യൻസിന്റെ രണ്ടു പേരുടെ ക്യാച്ചുകൾ പറന്നു പിടിച്ചു; വിഡിയോ കാണാം
ഐപിഎല്ലിന്റെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ ബൗണ്ടറി ലൈനില്‍ തുടര്‍ച്ചയായ രണ്ട് തകര്‍പ്പന്‍ ക്യാച്ചെടുത്ത് ചെന്നൈ താരം ഫാഫ് ഡ്യൂപ്ലെസിസ്. മുംബൈ ഇന്നിംഗ്‌സിന്റെ 15 മത്തെ ഓവറിലാണ് ബൗണ്ടറി ലൈനിന് അരികെ ഡ്യൂപ്ലസിസിന്റെ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ പിറന്നത്. ജഡേജയെറിഞ്ഞ പതിനഞ്ചാം ഓവറിന്റെ ആദ്യത്തെയും അഞ്ചാമത്തെയും പന്തുകളിലായിരുന്നു ഇത്. മുംബൈ നിരയില്‍ സൗരഭ് തീവാരി(42), ഹാര്‍ദ്ദീധ് പാണ്ഡ്യ(14) എന്നിവരാണ് ഡ്യൂപ്ലസിസിന്റെ സൂപ്പര്‍ ക്യാച്ചിലൂടെ പുറത്തായത്.
വീഡിയോ കാണാം - ആദ്യത്തെ ക്യാച്ച് രണ്ടാമത്തെ ക്യാച്ച്
20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് മുംബൈ നേടിയത്. മുംബൈക്കായി സൗരവ് തിവാരി 31 പന്തിന്‍ നിന്ന് 42 റണ്‍സും ഡികോക്ക് 20 പന്തില്‍ നിന്ന് 33 റണ്‍സും നേടി തിളങ്ങി. ചെന്നൈ നിരയില്‍ ലുങ്കി എഗിഡി മൂന്നും ജഡേജയും ദീപക് ചഹറും രണ്ട് വിക്കറ്റ് വീതവും ചൗളയും സാം കരണും ഒരോ വിക്കറ്റ് വീതവും നേടി.
Comments
Post a Comment