പ്ലസ് വണ്‍ സപ്ലിമെന്ററി ആലോട്ട്‌മെന്റിന് ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

 


പ്ലസ് വണ്‍ സപ്ലിമെന്ററി ആലോട്ട്‌മെന്റിന്  ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം...
📢 മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
🔗 https://www.hscap.kerala.gov.in/

📜 അലോട്ട്‌മെന്റ് ലഭിക്കാത്തവർ അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ഒക്‌ടോബർ 14 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം.

📌 പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ  പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.

📌 ആർക്കൊക്കെ അപേക്ഷിക്കാം ?
അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി അപേക്ഷ നൽകാൻ സാധിക്കില്ല.

📌 സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി അപേക്ഷ നല്കുന്നതെങ്ങനെ ?
🔗 https://www.hscap.kerala.gov.in/

💢 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം

💢 ഇതുവരെയും അപേക്ഷ നല്കാത്തവർ Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം. create candidate login-sws  ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുകയും വേണം.

💢 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.

📌 സപ്ലിമെന്ററി അലോട്ട്‌മെന്റ് പരിശോധിക്കുന്നതെങ്ങനെ ?
🔗 http://bit.ly/plus-one-supply-allot-2020
അഡ്മിഷൻ പോർട്ടലായ HSCAP ൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പരിശോധിക്കാനുള്ള ലിങ്ക് നൽകുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്‌മെന്റ് പരിശോധിക്കാം.

Comments