കോവിഡ് വ്യാപനം; സംസ്ഥാനമൊട്ടാകെ 144 പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം; സംസ്ഥാനമൊട്ടാകെ 144 പ്രഖ്യാപിച്ചു




തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 144 പ്രഖ്യാപിച്ച്‌ പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. സിആര്‍പിസി 144 നടപ്പിലാക്കുന്നതോടെ കേരളം പൂര്‍ണമായും അടച്ചിടുന്ന പ്രതീതി തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടടോബര്‍ മൂന്നുമുതലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

Comments