പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
🔗 http://bit.ly/xi-transfer-allotment
ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക അലോട്ട്മെന്റ്: സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?
ഏകജാലക സംവിധാനത്തിൽ മെറിറ്റ്/സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ,അതെ സ്‌കൂളിലിക്കോ കോമ്പിനേഷൻ മാറ്റത്തിനോ സ്‌കൂൾ മാറ്റത്തിനോ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഒക്ടോബർ 27 മുതൽ 30ന് വൈകിട്ട് 5 വരെ അപേക്ഷിക്കാവുന്നതാണ്.
🔗 https://www.hscap.kerala.gov.in/
സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച് ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.
ഇതുവരെ പ്രവേശനം പ്ലസ് വൺ ലഭിക്കാത്തവർ എന്ത് ചെയ്യണം?
ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക അലോട്ട്മെന്റ്ലൂടെ ഇതുവരെ പ്രവേശനം ലഭിക്കാത്തവർ *നവംബർ 2 ന് പ്രസിദ്ധീകരിക്കുന്ന* ഒഴിവുകളിലേക്ക് അപേക്ഷ പുതുക്കി നൽകാം. ഇതുവരെ അപേക്ഷ നല്കാത്തവർക്കും ഈ ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാം.
വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ👇🏻
https://chat.whatsapp.com/FWKFhKaQQu4F9AxjVpO7bS
ലിങ്കിൽ ക്ലിക്ക് ചെയ്യുക

Comments
Post a Comment