പേസ് കരുത്തില്‍ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് 34 റണ്‍സ് വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുക്കാനേയായുള്ളൂ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തിലാണ് മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. തകര്‍ച്ചയോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.



Comments
Post a Comment