പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് സി.എക്ക് രജിസ്റ്റര്‍ ചെയ്യാം

 

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ താല്‍ക്കാലികമായി സി.എഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് രജിസ്ട്രര്‍ ചെയ്യാമെന്ന് പുതിയ ഭേദഗതി.എന്നാല്‍, 12ാം ക്ലാസ് പാസായാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ സാധുവാകുകയുള്ളൂ. പുതിയ നിയമ ഭേദഗതി വഴി ആറു മാസം നേരത്തെ ചാര്‍ട്ട
ഡ് അക്കൗണ്ടന്റാവാന്‍ സാധിക്കുമെന്ന്  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത അറിയിച്ചു.
 

പുതിയ ഭേദഗതി മൂലം വിദ്യാര്‍ഥികള്‍ക്ക് 11, 12ക്ലാസുകളില്‍വെച്ചുതന്നെ സി.എ പരീക്ഷക്ക് തയാറെടുപ്പ് നടത്താന്‍ സാധിക്കും.ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.




Comments