നാളെ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ച പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ 23 വരെ
സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ?
അഡ്മിഷന്‍ പോര്‍ട്ടലില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനില്‍ നല്‍കിയിരിക്കുന്ന Supplementary Allot Results ലിങ്കില്‍ നിന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം.
+? https://www.hscap.kerala.gov.in/
അലോട്ട്‌മെന്റ് ലെറ്ററില്‍ നല്‍കിയിരിക്കുന്ന തിയ്യതിയിലും സമയത്തും രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താല്‍കാലിക പ്രവേശനം ലഭ്യമല്ല
സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചില്ല. എന്ത് ചെയ്യും?
ആദ്യ സപ്ലിമെന്ററിഅലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കായി സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ നടത്തിയ ശേഷം ഒഴിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നതാണ്.
മെറിറ്റ്/സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചു. ഇനി സ്‌കൂള്‍/വിഷയം മാറ്റാന്‍ സാധിക്കുമോ?
+? http://bit.ly/plusone-transfer-allot
മെറിറ്റ്/സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ജില്ലയിലോ മറ്റ് ജില്ലകളിലേക്കോ സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റം വേണമെങ്കില്‍ ഒക്ടോബര്‍ 27 മുതല്‍ അപേക്ഷിക്കാവുന്നതാണ്. ഒന്നാം ഓപ്ഷനില്‍ പ്രവേശനം ലഭിച്ചവര്‍ക്കും സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് അപേക്ഷിക്കാവുന്നതാണ് നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെയുണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു. അപേക്ഷിച്ച മറ്റു ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്‌ഷനില്ലാത്തതും മറ്റു കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിനു പരിഗണിച്ചില്ല.
പ്രവേശനം നാളെ മുതല്‍ 23 വരെ കോവിഡ് സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിച്ചു നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. സൈറ്റില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്‌ട തീയതിയിലും സമയത്തും പ്രവേശനത്തിനു സ്‌കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം കഴിഞ്ഞ ഓഗസ്‌റ്റ് നാലിനു പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്നു പ്രവേശന സമയത്തു നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ചു സ്‌ഥിരപ്രവേശനം നേടണം.
ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവ് 27നു പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്‌ഷനിലാണു പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്‌ഫറിന് അപേക്ഷിക്കാം. ജില്ലയ്‌ക്കകത്തോ മറ്റു ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്ബിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്‌ഫര്‍ എന്ന ലിങ്കില്‍ അപേക്ഷിക്കാം. ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ 27നു പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്‌ഫറിനുശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.

Comments
Post a Comment