പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം നവംബർ 2 മുതൽ
🔗 http://bit.ly/how-to-check-xi-transfer
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ അലോട്ട്മെന്റിന് അപേക്ഷ നൽകിയവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന TRANSFER ALLOT RESULTS ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. മാറ്റം ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റെറിൽ അനുവദിച്ചിട്ടുള്ള സമയത്ത് പ്രവേശനം നേടേണ്ടതാണ്.
ട്രാന്‍സ്ഫര്‍ ലഭിച്ചവര്‍ അലോട്ടമെന്‍റ് ലെറ്റര്‍ പ്രിന്‍റ് എടുത്ത് അനുബന്ധ രേഖകള്‍ സഹിതം അലോട്ടമെന്‍റ് ലെറ്ററില്‍ അനുവദിച്ചിട്ടുള്ള സമയത്ത് ഹാജറാവണം.
ട്രാൻസ്ഫർ അലോട്ട്മെന്റിനു ശേഷം വരുന്ന ഒഴിവുകൾ നവംമ്പർ 2 ന് രാവിലെ 10 മണിക്ക് സൈറ്റിൽ ലഭ്യമാവും. ഇതിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടും അലോട്ടമെന്‍റ് ലഭിക്കാത്തവര്‍ക്കും, ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നവംബര്‍ 5 വൈകീട്ട് 5.00 മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉള്ളത്. സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂളിലേക്കും കോഴ്സിലേക്കും മാത്രമേ വിദ്യാർത്ഥിക്ക് ഓപ്ഷനുകളായി തിരെഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.
നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ അഡ്മിഷൻ നേടിയവർ, നോൺ ജോയിനിങ്ങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്ക് സപ്പിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.

Comments
Post a Comment