കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

 

ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളിലെ സ്‌പോട്ട് അഡ്മിഷന്‍
24,25 തീയതികളില്‍ നടക്കും. കോളജുകളിലെ ഒഴിവുകളിലേക്ക്
(എസി/എസി ഉള്‍പ്പെടെയുള്ള) സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
വിവിധ കാരണങ്ങളാല്‍ അലോട്ട്‌മെന്റില്‍നിന്ന് പുറത്തായവര്‍ക്കും
നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും
സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
ഒഴിവുകളുടെ ലിസ്റ്റ് 21 മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍
അതത് കോളജുകളില്‍ നവംബര്‍ 23ന് രണ്ടു മണി വരെ
ഓഫ്‌ലൈനായി അപേക്ഷിക്കാം
സ്‌പോട്ട് അഡ്മിഷന് പരിഗണിക്കണമെന്ന ഫോണ്‍നമ്പര്‍ സഹിതമു
ള്ള അപേക്ഷയും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും
സമര്‍പ്പിക്കേണ്ടതാണ്.
24ന് സര്‍വകലാശാല അതത് കോളജുകളിലേക്കുള്ള റാങ്ക് ലിസ്റ്റ്
കൈമാറും.
ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകര്‍ സ്‌പോട്ട് അഡ്മിഷന്‍ ലഭിച്ച
കോളജുകളില്‍ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തി
യതിനുശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജില്‍ നിന്ന് ടിസി
വാങ്ങേണ്ടതുള്ളൂ.
മുമ്പ് ഓപ്ഷന്‍സ് നല്‍കിയ കോളജുകളില്‍/പ്രോഗ്രാമുകളില്‍ മാത്രമാണ്
അപേക്ഷകര്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
24,25 തീയതികളിലെ സ്‌പോട്ട് അഡ്മിഷനുശേഷം വീണ്ടും എസ്സി/
എസി ഒഴിവുകളുണ്ടെങ്കില്‍ മാനദണ്ഡങ്ങളനുസരിച്ച് മറ്റു
വിഭാഗങ്ങളില്‍നിന്ന് നികത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷമ്മാസ് 82812 16365 ശിഹാബ് 89 438 15569
msf Govt.College Kasaragod Unit


Comments