പി.എസ്സിയുടെ എസ്എസ്എല്‍സി തല പ്രിലിമിനറി പരീക്ഷയ്ക്ക് 150
തസ്തികകള്‍. വിവിധ വകുപ്പുകളില്‍ എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റ്, എല്‍ഡി ടൈപ്പിസ്, ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലാണു ഫെബ്രുവരിയില്‍ പൊതുപരീക്ഷ നടത്തുന്നത്. ഇതിനായി ഇന്നു മുതല്‍ ഡിസംബര്‍ 12 വരെ കണ്‍ഫര്‍മേഷന്‍ നല്‍കണം. സുനീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിലെ പ്യൂണ്‍
തസ്തികയില്‍ ഡിസംബര്‍ 4 മുതല്‍ 23 വരെയാണു കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.
നിശ്ചിത സമയത്തിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും. കണ്‍ഫര്‍മേഷന്‍ സമയപരിധിക്കു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ 75 മിനിറ്റായിരിക്കും.
കണ്‍ഫര്‍മേഷന്‍: ഇവ ശ്രദ്ധിക്കുക
*ഒന്നിലധികം തസ്തികയില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ ഓരോ തസ്തികയ്ക്കും
കണ്‍ഫര്‍മേഷന്‍ നല്‍കണം.
*ഏതു ഭാഷയിലുള്ള ചോദ്യക്കടലാസ്സാണ്
(മലയാളം / തമിഴ് / കന്നഡ) ആവശ്യമെന്നും ഏതു ജില്ലയിലാണു പരീക്ഷ എഴുതേണ്ടതെന്നും രേഖപ്പെടുത്തണം. ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കുന്ന ഭാഷയിലെ ചോദ്യക്കടലാസ് മാത്രമേ ലഭ്യമാക്കൂ.
*പാഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്യൂണിക്കേഷന്‍ മേല്‍വിലാസത്തിലെ ജില്ല തന്നെ പരീക്ഷ എഴുതാനും തിരഞ്ഞെടുക്കണം.

Comments
Post a Comment