ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 
2020-21 വര്‍ഷത്തേക്കുള്ള ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി
കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്‌മെന്റില്‍ പേരുള്ളവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലൂടെയോ നവംബര്‍
ആറിനു മുന്‍പ് ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.



Comments