ഐഎച്ച് ആര്‍ഡി കോളേജുകള്‍ ബിടെക് പ്രവേശനം 17 മുതല്‍

 


ഐഎച്ച്ആര്‍ഡി  എന്‍ജിനിയറിങ് കോളേജുകളില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന ബിടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി  17 മുതല്‍ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ്  കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളിലാണ് വിവിധ കോളേജുകളിലായി സീറ്റുകള്‍ ഒഴിവുള്ളത്.

ആറ്റിങ്ങല്‍ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂര്‍ (8547005100), ചെങ്ങന്നൂര്‍ (8547005032), ചേര്‍ത്തല (8547005038), കല്ലൂപ്പാറ (8547005034), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് ഐഎച്ച്ആര്‍ഡിയുടെ എന്‍ജിനിയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ജിനിയറിങ് പഠനത്തിനായി സംസ്ഥാനത്ത്  അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് അപേക്ഷകള്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ  ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കാം. നിയമാനുസൃതം അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരം കോളേജുകളുടെ വെബ്‌സൈറ്റുകളില്‍ ലഭിക്കും.



Comments