പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളിലല്ലാതെ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു.


 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക പഠന കേന്ദ്രങ്ങള്‍.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളിലല്ലാതെ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വിദ്യാര്‍ഥികളുടെ വീടിനടുത്തുള്ള അങ്കണവാടികള്‍, വായനശാലകള്‍, കമ്യുണിറ്റി ഹാളുകള്‍ തുടങ്ങിയവ ഉപയോഗിക്കാമെന്നു സമഗ്ര ശിക്ഷാ കേരളത്തിന്റെ (എസ്എസ്‌കെ) സര്‍ക്കുലറില്‍ പറയുന്നു.

ഇതു സംബന്ധിച്ച് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു ബാച്ചില്‍ പത്തിലേറെ കുട്ടികള്‍ പാടില്ല. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അധിക ബാച്ചുകള്‍ ആരംഭിക്കാം. ദിവസവും 2 മണിക്കൂറായിരിക്കണം പ്രവര്‍ത്തനം. സാനിറ്റൈസറും, ഇരിപ്പിടങ്ങളും മറ്റും അണുവിമുക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാവണം. ഭൗതിക സൗകര്യം ഒരുക്കുന്നതിന് 4,000 രൂപയും അണുനശീകരണത്തിന് 1000 രൂപയും ഉപയോഗിക്കാം


Comments