എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍.രവീന്ദ്രനാഥ്
കുട്ടികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ സംഘടിപ്പിക്കൂ എന്നും മന്ത്രി ....
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍.രവീന്ദ്രനാഥ് . കോവിഡ് സാഹചര്യവും , പഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക . ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി . കുട്ടികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ സംഘടിപ്പിക്കൂ . ഇപ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു . കോവിഡ് വ്യാപനത്തിനിടയില്‍ കഴിഞ്ഞ മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് . തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം എന്താകുമെന്നതും സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്

Exam odane vndaa lyf full bore ayi sir😢😢😢online kond onnim manasilakunilaa
ReplyDelete