തൃശൂര്‍: വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കി. പാവറട്ടിയിലേയും പുതുമനശേരിയിലേയും സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.
വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പാവറട്ടി പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
മൂന്നിടങ്ങളിലേയും സമ്ബര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

Comments
Post a Comment