വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയതല മത്സരങ്ങള്‍; ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം


ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് പുതു തലമുറകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സാക്ഷം ദേശീയതല മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
കേന്ദ്ര പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം. 7 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സുവര്‍ണാവസരം . ക്വിസ് പ്രബന്ധ രചന, എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് അവസരം.
ഓണ്‍ലൈനായി ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും www.pcra.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മത്സരത്തിന്റെ ഭാഗമായി അഖിലേന്ത്യാ സാക്ഷം പെയിന്റിങ് മത്സരവും പി.സി.ആര്‍.എ. പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എനര്‍ജി' എന്ന പേരില്‍ മൂന്നുവിഭാഗങ്ങളിലായാണ് പെയിന്റിങ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sakshampaintingcontest.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Comments