കോട്ടയം:(www.studentsmedia.co 03.05.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു. മെയ് ഒന്‍പതു വരെ ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായും അടച്ചിടും. ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ.
സര്‍വകലാശാലയില്‍ നിന്ന് ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഇമെയില്‍ മുഖേന അയക്കാവുന്നതാണ്. (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in)

Comments
Post a Comment