ന്യൂഡല്‍ഹി: (www.studentsmedia.co 03.05.2021)രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം മൂലമുള്ള രോഗവ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ച് അധികൃതര്‍ . നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷയ്ക്ക് ഒരു മാസത്തിന് മുന്‍പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും.
'കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി.ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-' പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതെ സമയം നേരത്തെ ഏപ്രില്‍ 18-നാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

Comments
Post a Comment