കൊച്ചി:(www.thestudentsmedia.com 13.02.23)മദ്യപിച്ച് സ്കൂൾ ബസ് അടക്കം ഓടിച്ച 26 ഡ്രൈവർമാരെ 1000 തവണ ഇംപോസിഷൻ എഴുതിച്ച് തൃപ്പുണിത്തുറ പൊലീസ്. “ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് 1000 തവണ എഴുതിവച്ച ശേഷമാണ് ഡ്രൈവർമാരെ ജാമ്യത്തിൽ വിട്ടത്. ഡ്രൈവർമാർ പൊലീസ് സ്റ്റേഷൻ നിലത്തിരുന്ന് ഇംപോസിഷൻ എഴുതുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. കണ്ണൂരിൽ കാർ കത്തിയതും കൊച്ചി നഗരത്തിലുണ്ടായ അപകടങ്ങളും അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഇന്നുമുതൽ സ്കൂൾ വാഹനങ്ങൾ അടക്കം കർശന പരിശോധന നടത്താൻ നിർദ്ദേശം ഉണ്ടായിരുന്നു.
ഇന്ന് പുലർച്ചെ 5 മണി മുതൽ 9വരെ തൃപ്പൂണിത്തുറ ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 ഡ്രൈവർമാർ മദ്യപിച്ചതിനെ തുടർന്ന് പിടിയിലായത്. ഒരു സ്കൂൾ ബസിലെ ഡ്രൈവർക്ക് കാൽ നിലത്ത് ഉറയ്ക്കാത്ത നിലയിലായിരുന്നു.
2 കെഎസ്ആർടിസി ഡ്രൈവർമാർ, 10 സ്വകാര്യബസ്ഡ്രൈവർമാർ, 4 സ്കൂൾ ബസ് ഡ്രൈവർമാർ അടക്കം 26 പേരാണ് പിടിയിലായത്. ഈ ബസുകളിൽ യാത്ര ചെയ്തവരെ പൊലീസ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെയും പൊലീസ് അതത് സ്കൂളിൽ എത്തിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് നൽകും. കൂടാതെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത്ട അക്കമുള്ള കർശന നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Keywords:education,school, drivers, latest news, India, Kochi, 1000 times imposition on drivers

Comments
Post a Comment