എസ്എസ്എൽസി ചോദ്യപ്പേപ്പർ വന്നു

കൊല്ലം:(www.thestudentsmedia4u.com 26.02.23)എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് ജില്ലയിൽ എത്തി. കൊല്ലം, കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലകളിൽ ഓരോ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്ന ചോദ്യക്കടലാസ് അടുത്ത ദിവസങ്ങളിൽ തരം തിരിച്ചു ബാങ്ക് ലോക്കറുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. കൊല്ലം ക്രിസ്തുരാജ് സ്കൂൾ, കൊട്ടാരക്കര മാർത്തോമ്മാ ഗേൾസ് സ്കൂൾ, പുനലൂർ ഡിഇഒ ഓഫിസ് എന്നിവിടങ്ങളിലാണ് പൊലീസ് കാവലിൽ ചോദ്യക്കടലാസ് സൂക്ഷിച്ചിരിക്കുന്നത്. 

Keywords: SSLC, Exam, Latest news, Education, Kerala, Result,  SSLC question paper reached

മാർച്ച് 2 മുതൽ 4 വരെ തീയതികളിൽ, പരീക്ഷ കേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിൽ ചോദ്യക്കടലാസ് തരം തിരിക്കും. ഓരോ സ്കൂളുകളിലെയും കുട്ടികളുടെ എണ്ണം അനുസരിച്ചു തരംതിരിച്ച ശേഷം ഇവ ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് ബാങ്ക് ലോക്കറുകളിലേക്കും ട്രഷറികളിലേക്കും മാറ്റുന്നത്. മാർച്ച് 10 ന് ആണ് എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നത്.

Keywords: SSLC, Exam, Latest news, Education, Kerala, Result,  SSLC question paper reached

Comments