എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകും

 തിരുവനന്തപുരം: ഈ വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരമാവധി  ഗ്രേസ് മാർക്ക് 30 മാർക്ക് നൽകും. 2022-23 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പരിഷ്ക്കരിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പരമാവധി 30 മാർക്ക് ആയി നിജപ്പെടുത്തി. 2022-23 അധ്യയന വർഷം മുതൽ താഴെപ്പറയും പ്രകാരം ഗ്രേസ്മാർക്ക് നൽകും.

Comments