+1 ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പത്താം തരം പഠന സ്‌കീം Others ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം. എന്നാൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
🔗 https://bit.ly/xi-admission-certificates
Keywords: Certificates to be produced at the time of Plus One admission, School, Plus one, Allotment.

Comments
Post a Comment