തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ ഈ വര്‍ഷം പ്രവേശനത്തിനുള്ളത് 45,815 സീറ്റുകള്‍. ഇതില്‍ 45,116സീറ്റ് സാങ്കേതിക സര്‍വകലാശാലക്കു കീഴിലെഎന്‍ജിനീയറിങ് കോളജുകളിലും അവശേഷിക്കുന്നവ കേരള, കാലിക്കറ്റ്, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, ഫിഷറീസ് സര്‍വകലാശാലകള്‍ക്കു കീഴിലുമാണ്. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്.
ഒമ്ബത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലായി ആകെയുള്ളത് 3430 ബി.ടെക് സീറ്റുകളാണ്.മൂന്ന് എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ 1844 സീറ്റുണ്ട്. :എ.എച്ച്.ആര്‍.ഡിക്കു കീഴില്‍ ഒമ്ബത് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ
കോളജുകളില്‍ 2040 സീറ്റും എല്‍.ബി.എസിനുകീഴിലുള്ള രണ്ടു കോളജുകളില്‍ 900 സീറ്റും സഹകരണവകുപ്പിനു കീഴിലെ കോഓപറേറ്റിവ്അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷന്റെ (കേപ്) ഒമ്ബത് കോളജുകളില്‍ 2580 സീറ്റുമുണ്ട്.
കെ.എസ്.ആര്‍.ടി.സിക്കു കീഴില്‍ പാപ്പനംകോട് എസ്.സി.ടി കോളജില്‍ 420ഉം സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരള (സി.സി.ഇ.കെ)യുടെ കീഴിലെ കോളജില്‍ 180 സീറ്റുംസെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് ഡീസിനു കീഴിലെ തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 240ഉം കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന കാര്യവട്ടം എന്‍ജിനീയറിങ് കോളജില്‍ 189 ഉം കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ്
കോളജില്‍ 270ഉം സീറ്റുണ്ട്. അഗ്രികള്‍ചര്‍ സര്‍വകലാശാലക്കു കീഴിലെതവനൂര്‍ കേളപ്പജി കോളജില്‍ 80 സീറ്റുണ്ട്.
സാങ്കേതിക സര്‍വകലാശാലക്കു കീഴിലെ കോളജുകളില്‍ കഴിഞ്ഞവര്‍ഷം 47,258 സീറ്റാണുണ്ടായിരുന്നത്.ചില സ്വാശ്രയ കോളജുകളിലെ സീറ്റുകള്‍ എ.:എ.സി.ടി.ഇ വെട്ടിക്കുറച്ചതോടെ ഇത് 45,116ആയി കുറഞ്ഞു. സാങ്കേതിക സര്‍വകലാശാലക്കു കീഴിലെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ 33,662 സീറ്റാണുള്ളത്. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ട ഒഴികെയുള്ള സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണറാണ് അലോട്ട്‌മെന്റ് നടത്തുക.
ഏതാനും വര്‍ഷങ്ങളായി സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ പഠനത്തിന് പാകുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും
അതുവഴി സംസ്ഥാനത്തെ കോളജുകളില്‍ കുട്ടികള്‍ വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷ. എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യത പരീക്ഷയിലെ (പ്ലസ് ടു/ തത്തുല്യം) മാര്‍ക്ക് എ.:എ.സി.ടി.ഇ നിര്‍ദേശിച്ച ശതമാനത്തിലേക്ക് താഴ്ത്താനു
ള്ള സര്‍ക്കാര്‍ തീരുമാനവും ഈ വര്‍ഷം പ്രവേശനം ഉയരാനിടയാക്കുമെന്നാണ് സൂചന.
യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വര്‍ധന; റാങ്ക് പട്ടിക 23നകംതിരുവനന്തപുരം: പരീക്ഷ എഴുതിയവരുടെ എണ്ണം കുറഞ്ഞിട്ടും ഈ വര്‍ഷം എന്‍ജിനീയറിങ് പ്രവേശന യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 73,437 വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 51,667 പേരാണ് യോഗ്യത നേടിയത്. യോഗ്യത പരീക്ഷയുടെ പ്ലസ് ടു/ തത്തുല്യം) മാര്‍ക്ക് സമര്‍പ്പിച്ച് എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 45,597 പേരായിരുന്നു. ഈ വര്‍ഷം പരീക്ഷ എഴുതിയത് 71,742 പേരാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1695 പേര്‍ കുറവ്. യോഗ്യത നേടിയത് 56,599ഉം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4932 പേര്‍ വര്‍ധിച്ചു.വ്യാഴാഴ്ച വരെ യോഗ്യത പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
മാര്‍ക്ക് സമര്‍പ്പണം 14 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.സെപ്റ്റംബര്‍ 22നോ 23നോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ ആദ്യം ഒപ്ഷന്‍ സ്വീകരിച്ചുതുടങ്ങും. നവംബര്‍ 15നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് എ.:എ.സി.ടി.ഇ നിര്‍ദേശിച്ച സമയക്രമം.

Comments
Post a Comment